മലങ്കര അണക്കെട്ടിൽ നിന്ന് ഇടതു-വലതു കനാലുകളിലൂടെ വെള്ളം കടത്തി വിടൽ ആരംഭിച്ചു. ഇന്നലെ രാവിലെയാണ് കനാലുകൾ തുറന്നത്. രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് മലങ്കര കനാല്‍ തുറക്കണമെന്ന ജനങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി ജനയുഗം കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് കനാലിലൂടെ വെള്ളം കടത്തി വിടുന്നതിന് വേണ്ടി വെള്ളിയാഴ്ച്ച രാവിലെ മുതൽ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തു പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര മാസക്കാലമായി അണക്കെട്ടിൽ ജലനിരപ്പ് 36 മീറ്ററായി താഴ്ത്തിയിരുന്നു. ഇതേ തുടർന്ന് അണക്കെട്ടിൽ നിന്നുള്ള ഇടത്, വലത് കനാലുകളിലൂടെ വെള്ളം കടത്തി വിടാൻ കഴിയാത്ത അവസ്ഥയായിരുന്നു. കനാൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ 26‑ല്‍ പരം തദ്ദേശ സ്ഥാപനങ്ങളിൽ അതിരൂക്ഷമായ കുടി വെള്ളക്ഷാമമാണ് അനുഭവപ്പെട്ടത്. ഇതോടെ ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. കൂടാതെ പ്രദേശത്തെ കാർഷിക മേഖലയേയും പ്രശ്നം അതി രൂക്ഷമായി ബാധിച്ചിരുന്നു.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 39 മീറ്ററായി ഉയർത്താൻ എംവിഐപി,കെഎസ്ഇബി അധികൃതർ അടിയന്തരമായി ഇടപെടുകയായിരുന്നു. കനാലിലൂടെ വെള്ളം കടത്തി വിടാൻ അണക്കെട്ടിലെ 6 ഷട്ടറുകളും പൂർണ്ണമായും താഴ്ത്തിയിട്ടുണ്ട്. ഇതേ തുടർന്ന് തൊടുപുഴ ആറ്റിൽ നീരോഴുക്ക് താഴ്ന്ന അവസ്ഥയാണ്.
English Summary: Malankara Canal opened: Janyugom Impact
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.