15 February 2026, Sunday

Related news

February 13, 2026
February 11, 2026
January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026

മലപ്പുറത്തെ യുവതിയുടെ ആത്മഹ ത്യ; ഭര്‍തൃപിതാവ് അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
January 20, 2024 10:14 am

പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തെഹദിലയുടെ കുടുംബം ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പരാതി നല്‍കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാരണമായത് ഭര്‍ത്താവ് നിസാറും കുടുംബമാണെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്. വിദേശത്ത് പോയതും ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന തെഹദിലയെ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഭര്‍തൃ പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയോടു കൂടി അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് വയസു മുതല്‍ 10 വയസു വരെ പ്രായമായ നാല് മക്കളുടെ മാതാവ് കൂടിയാണ് തെഹദില. പത്ത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുണ്ട്.

Eng­lish Summary;Malappuram wom­an’s sui­cide; Father in law arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.