27 December 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യക്കാർ സുരക്ഷിതർ, പ്രശ്നങ്ങൾ അതിർത്തിയിൽ

Janayugom Webdesk
നെടുമ്പാശേരി
October 13, 2023 10:33 pm

ഗാസ‑ഇസ്രയേൽ അതിർത്തിയിൽ മാത്രമാണ് പ്രശ്നങ്ങൾ ഉള്ളതെന്നും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇസ്രയേലിൽ നിന്നും മടങ്ങിയെത്തിയവർ. ആരോഗ്യ പ്രവർത്തകർ ഭീതിയിലാണ് ജോലി ചെയ്യുന്നത്. ഇസ്രയേലിലെ ജനജീവിതം സാധാരണ നിലയിലാണെന്നും മടങ്ങിയെത്തിയ പാലക്കാട് സ്വദേശി നിള പറഞ്ഞു. ഇസ്രയേലിലെ തെക്കന്‍ പ്രവിശ്യയില്‍ നിന്നുമാണ് നിള എത്തിയത്. നിളയും തിരുവനന്തപുരം സ്വദേശി ദിവ്യാ റാമും സ്വന്തം ചെലവിലാണ് തിരികെ എത്തിയത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ തിരുവനന്തപുരം സ്വദേശിയാണ് ദിവ്യ റാം. ഇവർ ഉൾപ്പെടെ ഏഴ് പേരാണ് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയത്. മറ്റുള്ളവർ നോർക്ക വഴിയാണ് എത്തിയത്.

പിഎച്ച്ഡി വിദ്യാർത്ഥികളായ കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം സി, മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറംകുന്നത്ത്, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി പി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു എന്നിവരാണ് പ്രത്യേക വിമാനത്തിലെത്തിയ മലയാളികൾ. യുദ്ധമുഖത്തെ ആശങ്കയ്ക്കൊപ്പം നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷവും മടങ്ങിയെത്തിയവർ പങ്കുവച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. ഇവരെ ആലപ്പുഴ എംപി എം എം ആരിഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഇസ്രയേലിലെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. 212 പേരടങ്ങുന്ന ആദ്യ സംഘത്തിലെ ബഹുഭൂരിഭാഗവും വിദ്യാർത്ഥികളാണ്. അടുത്ത അഞ്ചു ദിവസങ്ങളിൽ, ഓരോ വിമാനം വീതം ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി നിലവിൽ ക്രമീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Malay­alees from Israel have returned to Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.