ഇന്ന് തിരുവോണം. ഏവരും ഒരുമിച്ച് പുതുവസ്ത്രങ്ങളും അണിഞ്, വിഭവസമൃദ്ധമായ സദ്യയും കഴിച്ച് ഏറെ ആഹ്ലാദത്തോടെ ഒത്തു കൂടുന്ന ദിനം. സാഹോദര്യത്തിന്റെയും, ഒരുമയുടെയും ഉത്സവമായ ഓണം മലയാളികള്‍ ലോകത്തെവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ആഘോഷിക്കും.
കാലം മാറിയിട്ടുംആഘോഷത്തിന്റെ തനിമ മാറുന്നില്ല. പ്രതിസന്ധികളും,ഇല്ലായ്മകളും മറന്നാണ് മലയാളികള്‍ ഓണം കോണ്ടാടുന്നത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അല്ലലില്ലാതെ ഓണം ആഘോഷിക്കാന്‍ ഏറെ പ്രതിസന്ധികളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും വിപണി ഇടപെടലുകളും ഓണത്തിന് കൂടുതൽ നിറംപകർന്നു. ഏവര്‍ക്കും ജനയുഗത്തിന്റെ ഓണാംശംസകള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.