മുംബൈ വിമാനത്താവളത്തില്‍ 16 കിലോ ഹെറോയിനുമായി മലയാളിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ബിനു ജോണാണ് വിപണിയിൽ 80 കോടി രൂപ വിലവരുന്ന ഹെറോയിനുമായി അറസ്റ്റിലായത്.
ബിനുജോണിന്റെ ലഗേജ് ഡിആർഐ പരിശോധിച്ചെങ്കിലും ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. താൻ വിദേശപൗരനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോൺ ഡിആർഐക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡിആർഐ അറിയിച്ചു.
English summary; Malayali arrested with 16 kg of heroin
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.