6 March 2026, Friday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 6, 2026

ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Janayugom Webdesk
ബംഗളൂരു
September 3, 2025 10:09 am

ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം. കോളേജിലെ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായ എറണാകുളം സ്വദേശി ആദിത്യനാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ആദിത്യൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.