മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം നേടി മലയാളി താരം എച്ച് എസ് പ്രണോയ്. ഒന്നരമണിക്കൂര്‍ നീണ്ട ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോല്‍പിച്ചാണ് ഈ ചരിത്ര നേട്ടം. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് കയറിയ പ്രണോയ് 21–19 എന്ന സ്കോറില്‍ ആദ്യഗെയിം വിജയിച്ചു. രണ്ടാം ഗെയിം കൈവിട്ടെങ്കിലും നിര്‍ണായകമായ അവസാന ഗെയിം 21–18 എന്ന സ്കോറ് സ്വന്തമാക്കി. മലേഷ്യ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രണോയ്. മലയാളി താരത്തിന്റെ ആദ്യ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടം കൂടിയാണിത്. നീണ്ട അഞ്ചുവര്‍ഷത്തിന് ശേഷമാണ് പ്രണോയ് സിംഗിള്‍സില്‍ കിരീടം നേടുന്നത്.
English Summary;Malaysia Masters Badminton; Crown for HS Prano
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.