18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025

തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യാ സഖ്യം കുതിക്കുന്നതായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2024 3:34 pm

തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യാ സഖ്യം കുതിക്കുകയാണെന്നും, ബിജെപി പിന്നോട്ടാണെന്നുമുള്ള റിപ്പോര്‍ട്ടാണ് വരുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. യുപിയിലെ ലക്‌നൗവില്‍ ലക്‌നൗവില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സമയം വരെ നാലു ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ത്യ സഖ്യം ശക്തമായ നിലയിലാണ്.

മോഡിക്ക് ബൈ പറയാന്‍ ഒരുങ്ങുകയാണ്. ഉറപ്പിച്ച് പറയാം ഇന്ത്യ സഖ്യം സര്‍ക്കാരുണ്ടാക്കും. 2024ലേത് ഏറ്റവും മഹത്വപൂര്‍ണമായ തെരഞ്ഞെടുപ്പാണ്. രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഇത് രണ്ട് ആശയങ്ങളുടെ പോരാട്ടമാണ്. ഒരു വിഭാഗം പാവങ്ങള്‍ക്ക് വേണ്ടി മത്സരിക്കുമ്പോള്‍ രണ്ടാമത്തെ ആള്‍ക്കാര്‍ പണക്കാര്‍ക്കൊപ്പം നിന്ന് മതവും ജാതിയും പറഞ്ഞ് മത്സരിക്കുന്നു. ഞങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നവരാണ്.

ജോലിയില്ലാത്തവര്‍, പട്ടിണിക്കിടക്കുന്നവര്‍, വിദ്യാഭ്യാസം ലഭിക്കാത്തവര്‍, പഠിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ എന്നിവര്‍ക്കായാണ് പോരാടുന്നത്.ഈ തെരഞ്ഞെടുപ്പ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ബിജെപി നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല.

ഹൈദരാബാദില്‍ ബിജെപി നേതാവായ വനിത ബുര്‍ഖയില്‍ വോട്ടുചെയ്യാന്‍ വന്നവരെ ചോദ്യം ചെയ്യുന്നതും ഭയപ്പെടുത്തുന്നതും കണ്ടു. അതിനാല്‍ ഒന്നിച്ചു നിന്ന് പോരാടുകയാണ്. നാലു ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുന്നോട്ടും ബിജെപി പിന്നോട്ടുമാണെന്ന റിപ്പോര്‍ട്ടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Mallikar­jun Kharge says Indi­a’s alliance is on the rise after four phas­es of elections

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.