5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 28, 2024
September 9, 2024
July 14, 2024
June 17, 2024
June 16, 2024
June 10, 2024
June 6, 2024
June 5, 2024
May 28, 2024
May 15, 2024

തെരഞ്ഞെടുപ്പ് സമയത്ത് മോഡി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2024 4:36 pm

നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാ‍ര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ത്യാ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടു പോകും.രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കര്‍ഷക പ്രതിഷേധങ്ങളില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി.

മോഡി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. പാവപ്പെട്ടവന്റെ പണം കവര്‍ന്ന് പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുകയാണ് മോഡി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തസ്തികകളില്‍ പാവപ്പെട്ടവന്റെ പണം കവര്‍ന്ന് പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുകയാണ് മോഡഇ സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാറിന് കീഴിലെ തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നില്ല. ഇന്ത്യാ സര്‍ക്കാര്‍ വന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കും.തെരഞ്ഞെടുപ്പ് സമയത്ത് മോഡി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയാണ്. തിരക്കിട്ട് നിയമനങ്ങള്‍ നടത്തി. അഞ്ച് പ്രധാന തസ്തികകളില്‍ നിയമനം നടത്തി. മാതൃകാ പൊരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ 24 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സിന്റെയും കാലാവധി നീട്ടി എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ആരോപിച്ചു 

Eng­lish Summary:
Mallikar­jun Kharge says that Modi gov­ern­ment is mak­ing appoint­ments dur­ing elections

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.