ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വ്യവസായി ഗൗതം അദാനിയിമായി കൂടിക്കാഴ്ച നടത്തി.പശ്ചിമ ബംഗാളിലെ അദാനിയുടെ ബിസിനസ്സ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അദാനി അറിയിച്ചിട്ടുണ്ട്.
മമതയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അദാനിയുടെ അറിയിപ്പ്. വിവിധ നിക്ഷേപവുമായി ബന്ധപ്പെട്ട് മമതയുമായി സംസാരിച്ചെന്നും അദാനി പറഞ്ഞു. ഒന്നര മണിക്കൂറോളമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ശരദ് പവാര്‍, ആദിത്യ താക്കറെ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും ജാവേദ് അക്തര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയനരുമായി കൂടിക്കാഴ്ച നടത്തിയ ബാനര്‍ജി രണ്ട് ദിവസത്തെ മുംബൈ പര്യടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കാനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള തിരിക്കുപിടിച്ച ഓട്ടത്തിലാണ് മമത. ഇത്തരം ഒരു സാഹചര്യത്തിലാണ് അദാനിയുമായുള്ള കൂടിക്കാഴ്ച.
English Summary:Mamata Banerjee visits Gautam Adani
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.