25 April 2025, Friday
KSFE Galaxy Chits Banner 2

Related news

January 11, 2025
December 26, 2024
October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
November 23, 2023

ഓടിടി റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ “പുഴു”

Janayugom Webdesk
കൊച്ചി
April 25, 2022 12:37 pm

മമ്മൂട്ടി നായകനായെത്തുന്ന പുഴു ഓടിടി റിലീസിനൊരുങ്ങി. നവാഗതയായ റത്തീന ആണ് ചിത്രത്തിന്റെ സംവിധാനം. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാർവതി തിരുവോത്താണ് നായിക. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

ഉണ്ടക്ക് ശേഷം ഹർഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റർ, ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസർ നൽകുന്ന സൂചന.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി, വാർത്ത പ്രചരണം പി ശിവപ്രസാദ്

Eng­lish summary;Mammootty film puzhu ready for OTT release

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.