23 January 2026, Friday

Related news

January 15, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025

റീ റിലീസിന് ഒരുങ്ങി മമ്മൂട്ടിയുടെ ‘മായാവി’; 4K ഡോൾബി അറ്റ്‍മോസിൽ വീണ്ടും തിയേറ്ററുകളിലേക്ക്

Janayugom Webdesk
കൊച്ചി
November 15, 2025 11:18 am

‘അമര’ത്തിന് പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഷാഫി സംവിധാനം ചെയ്ത കോമഡി എൻ്റർടെയ്‌നർ ചിത്രമായ ‘മായാവി‘യാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘മായാവി‘യുടെ നിർമ്മാതാക്കളായ വൈശാഖ സിനിമയാണ് റീ-റിലീസ് വിവരം അറിയിച്ചത്. സിനിമ 4K ഡോൾബി അറ്റ്‍മോസ് സാങ്കേതികവിദ്യയിലാണ് വീണ്ടുമെത്തുന്നത്. റീ-റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻപ് റീ-റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളുടെ പരാജയത്തിൽ നിരാശരായ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. റാഫി മെക്കാർട്ടിൻ ആയിരുന്നു ‘മായാവി‘യുടെ തിരക്കഥ. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയിലെ മമ്മൂട്ടി-സലിം കുമാർ കോമഡി സീനുകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇന്നും ആരാധകർ ഏറെയാണ്.

അതേസമയം, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ നവംബർ 27‑ന് തിയേറ്ററുകളിലെത്തും. സസ്‌പെൻസ് നിറഞ്ഞ ക്രൈം ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ വിനാകനും ചിത്രത്തിലുണ്ട്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. കേരളത്തിലെ വിതരണം വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിൻ്റെ തിരക്കഥ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.