8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
August 26, 2024
August 19, 2024
August 18, 2024
August 17, 2024
August 15, 2024

ഇടുക്കിയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച് അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

Janayugom Webdesk
ഇടുക്കി
January 15, 2024 6:04 pm

ഇടുക്കി അണക്കരയില്‍ പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. അണക്കര സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജിത്തിനെയാണ് വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരന്റെ അമ്മയും സുഹൃത്തുക്കളായത്.

ഇടക്കിടെ ഇവരുടെ വീട്ടിൽ അജിത്ത് എത്താൻ തുടങ്ങിയതോടെ പതിനാറുകാരൻ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറഞ്ഞു വീട്ടിലെത്തിയ അജിത് കുട്ടിയെ മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദ്ദിച്ചത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അജിതിനെ കസ്റ്റഡിയിൽ എടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

Eng­lish Sum­ma­ry: man arrest­ed for alleged­ly attack 16 year old boy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.