23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, നിരന്തരം മര്‍ദ്ദനം ; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
March 31, 2023 9:52 pm

പത്തനംതിട്ടയില്‍ ഗാർഹിക പീഡനത്തിന് യുവാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ കണ്ണൻ എന്ന് വിളിക്കുന്ന രത ീഷ് (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2013 സെപ്റ്റംബർ നാലിന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ മറിയാമ്മ മാത്യു (29) നാണ് ഭർത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്.

വിവാഹശേഷം രതീഷിന്റെ പാലനിൽക്കുന്നതിൽ എന്ന കുടുംബവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരവേ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിയ്ക്ക് ഇയാൾ ചെലവിന് നൽകാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേർന്നാണ് അസഭ്യം വിളിയും മർദ്ദനവും ആരംഭിച്ചത്. തുടർന്ന്, ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ വീട്ടിൽ താമസിക്കുമ്പോഴും മർദ്ദനം തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കുള്ള അന്വേഷണം തുടരവേ, വ്യാഴാഴ്ച രാത്രി 8.10 ന് രതീഷിനെ വീടിനു സമീപത്തുനിന്നും പൊലീസ് പിടികൂടികൂടുകയായിരുന്നു.

Eng­lish Sum­ma­ry: man arrest­ed for domes­tic violence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.