17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കയ്യിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി പിടിയില്‍

Janayugom Webdesk
കൊച്ചി
March 15, 2024 9:31 am

130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ പക്കല്‍നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി അറസ്റ്റില്‍. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്‌ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലാണ് (51) പാലാരിവട്ടം പൊലീസ്അറസ്റ്റ് ചെയ്തത്.

കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇയാളെ പിടിച്ചത്.

വ്യവസായ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് നടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്. വായ്പ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് 37 ലക്ഷം രൂപ കൈമാറി. പണം നല്‍കിയിട്ടും വായ്പ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് നടി പൊലീസിനെ സമീപിച്ചത്.

Eng­lish Sum­ma­ry: Man arrest­ed for dup­ing actress of 37 lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.