റെയില്‍വേയില്‍ ജോലി വാഗ്ദാനചെയ്ത് പണം തട്ടുന്നയാളെ പിടികൂടി. പത്തനംതിട്ട സ്വദേശി പത്തനംതിട്ട നിരണം മണപ്പുറത്ത് ലിജോ വര്‍ഗീസ് (30) ആണ് പിടിയിലായത്. തട്ടിപ്പിന് ഇരയായ ആറ് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2.75 ലക്ഷത്തിലധികം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് നെടുങ്കണ്ടം, രാമക്കല്‍മേട്, വണ്ടന്‍മേട് എന്നിവിടങ്ങളിലുള്ള ആറ് പേരില്‍ നിന്നും തട്ടിയെടുത്തത്.
ഇതില്‍ 75,000 രൂപ രാമക്കല്‍മേട് സ്വദേശിയ്ക്ക് മാത്രമായി നഷ്ടപ്പെട്ടു. 2019‑ല്‍ കേസിന് ആസ്പദമായ കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുമ്പ് റെയില്‍വേയില്‍ താല്കാലിക വേക്കന്‍സിയില്‍ ജോലി ചെയ്ത് വന്നിരുന്ന വ്യക്തിയാണ് ലിജോ. റെയില്‍വേയുടെ സാങ്കേതിക വിഭാഗത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ സൈറ്റ് വഴി ലിജോ ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെടുന്നത്. ഇവരെ വിശ്വസിപ്പിക്കുന്നതിനായി മുമ്പ് റെയില്‍വേയില്‍ ജോലി ചെയ്ത കാലത്ത് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കൈമാറും.
ഇത്തരത്തില്‍ വിശ്വാസത്തിലെടുക്കുന്ന ലിജോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തവണകളായി തുക വാങ്ങിയെടുക്കും. എന്നാല്‍ എല്ലാ നിയമനങ്ങളും പരിക്ഷകളും കോവിഡിനെ തുടര്‍ന്ന് റെയില്‍വേ മരവിപ്പിച്ചുവെന്ന അറിയിച്ചതോടെ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെയില്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ ബോധ്യമായത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബി എസ് ബിനു, എസ്‌ഐ ജി അജയകുമാര്‍, എഎസ്‌ഐ കെ ടി റെജിമോന്‍, രജ്ഞിത്ത് , അരുണ്‍ പീതാംബരന്‍, എഎസ്‌ഐ ബിന്ദു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം പത്തനംതിട്ടയില്‍ നിന്നും പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ പിടി. പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
English Summary: Man arrested for extorting money from Idukki
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.