23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

ഭാര്യ ഗർഭിണി, കണ്ണൂകാണാത്ത അമ്മൂമ്മയെ പരിചരിക്കാൻ വയ്യ; അടിച്ചുകൊന്ന് യുവാവ്

Janayugom Webdesk
തിരുവനന്തപുരം
March 4, 2023 11:01 pm

ഭാര്യയുടെ അമ്മൂമ്മയെ അടിച്ചുകൊന്ന് യുവാവ്. തിരുവനന്തപുരം ബാലരാമപുരം മേക്കേക്കര തലയൽ ബിന്ദു ഭവനിൽ സുഗുണാ ദേവിയെ (67) ആണ് മരിച്ചത്. സംഭവത്തില്‍ ചെറുമകളുടെ ഭർത്താവ് നന്ദകുമാർ (25) ആണ് അറസ്റ്റിലായത്. കട്ടിലിൽ അമ്മൂമ്മയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന് കാണിച്ച് പ്രതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വൃദ്ധ നേരിട്ട കൊടിയ പീഡനത്തിന്‍റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഭാര്യ ഗർഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാൻ കഴിയാത്തത് കൊണ്ടാണ് കൊലപാതം നടത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം.ഭക്ഷണം നല്‍കാൻ ചെല്ലുമ്പോൾ സുഗുണാ ദേവിയെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയെന്നും തുടർന്ന് മരണം സ്ഥിരീകരിച്ചതായുമാണ് നന്ദകുമാർ ബാലരാമപുരം പൊലീസിൽ വിവരം നൽകിയത്. എന്നാൽ മരണത്തിൽ സുഗുണാ ദേവിയുടെ മകൻ ഉൾപ്പെടെ ബന്ധുക്കൾ സംശയം ഉന്നയിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.

സുഗുണാ ദേവിയുടെ വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. തലച്ചോറിന് ക്ഷതം ഏറ്റതായും കഴുത്തിൽ പാടുകൾ ഉള്ളതായും ഡോക്ടർമാർ പൊലീസിന് വിവരം നൽകി. തുടർന്നാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

Eng­lish Sum­ma­ry: man arrest­ed for killing grand mother
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.