22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ഇടുക്കിയില്‍ അമ്മായിയമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മരുമകൻ അറസ്റ്റില്‍

Janayugom Webdesk
ഇടുക്കി
April 2, 2023 7:43 pm

ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റില്‍. പണിക്കൻകുടി സ്വദേശി കുന്നുംപുറത്ത് സുധീഷ് ആണ് അറസ്റ്റിലായത്. പണിക്കൻകുടിയിലെ പ്രതിയുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ കുടുംബ വഴക്കിനിടെയാണ് വാത്തിക്കുടി സ്വദേശി രാജമ്മ(58) യെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി സുധീഷ് ഒളിവില്‍ പോകുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം ഫോൺ വീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ ഇന്ന് പുലർച്ചെയാണ് പിടിച്ചത്. വീട്ടിലെത്തിയ പ്രതിയെ കാത്തിരുന്ന പൊലീസ് സംഘം വളയുകയായിരുന്നു. തുടർന്ന് ഇന്ന് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പ്രതി കണ്ടെടുത്തു.

രാജമ്മയുടെ ഭർത്താവ് ഭാസ്കരനെയും ആക്രമിച്ചിരുന്നു. മദ്യപിച്ച് എത്തിയായിരുന്നു ആക്രമണം. ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെടാൻ എത്തിയ ഭാര്യാ പിതാവ് ഭാസ്കരനെ കോടാലി ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരന്റെ നില ഗുരുതരമായി തുടരുകയാണ്.

Eng­lish Sum­ma­ry: man arrest­ed in mur­der of moth­er in law
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.