ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന വ്യാജേന യുവതിയെ ലോഡ്ജ്മുറിയിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ ശരത് ബാബുവാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയള് യുവതിയെ കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയത്.
തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
English Summary: man arrested in rape case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.