13 December 2025, Saturday

Related news

December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025

നിക്ഷേപം തിരികെ കിട്ടിയില്ല; വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു

Janayugom Webdesk
വെള്ളറട
May 2, 2024 7:54 pm

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സഹകരണബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരം (55) ആണ് മരിച്ചത്.
അടുത്തയാഴ്ച ഇദേഹത്തിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ആവശ്യങ്ങൾക്കായിരുന്നു പണം ആവശ്യപ്പെട്ടത്. 

പെരുമ്പഴുതൂർ സഹകരണ ബാങ്കിലാണ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. മൂന്നുമാസത്തിലേറെ ഈ തുക ലഭിക്കാനായി സോമസാഗരം ബാങ്കിൽ കയറിയിറങ്ങി. ബാങ്കിൽ നിന്നും കൂടുതൽ കാലതാമസം പറഞ്ഞതോടെ കഴിഞ്ഞ മാസം 19 ന് ആണ് ഇദേഹം വിഷം കഴിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. 

Eng­lish Summary:man died after tak­ing poison
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.