17 December 2025, Wednesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തി; കോഴിക്കോട് വെള്ളക്കെട്ടിൽ മുങ്ങി 18 കാരന് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
April 1, 2023 7:55 pm

കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിൽ വീണ് 18 കാരൻ മരിച്ചു. തലയാട് കണ്ണംപാടി പള്ളിയാലിൽ ശശികുമാറിന്റെ മകൻ അജൽ (18 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ബാലുശേരി കിനാലൂരിൽ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ കൂടെ വന്നതായിരുന്നു അജൽ. ആറാൾ താഴ്ച്ചയുള്ള കയത്തിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചെതെന്നാണ് വിവരം.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നീന്തൽ അത്ര വശമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാർശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മുക്കം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: man drowned in a water pond in kozhikode patangayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.