7 December 2025, Sunday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടം നാളെ വിവാഹം നടക്കാനിരിക്കെ

Janayugom Webdesk
തൃശൂർ
March 21, 2023 9:15 am

തൃശൂർ കണ്ടശ്ശാങ്കടവ് കനോലി കനാലിൽ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു ‑26) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നിധിന്റെ വിവാഹം നാളെ നടക്കാനിരിക്കെയാണ് അപകടം.

കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഫിക്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: man drowns to death in a canal at thrissur
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.