23 January 2026, Friday

Related news

January 13, 2026
November 13, 2025
November 8, 2025
November 7, 2025
November 5, 2025
September 30, 2025
September 28, 2025
September 4, 2025
September 1, 2025
August 27, 2025

‘പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉദ്യോഗസ്ഥന്റെ ബന്ധു‘വിന് ബാറില്‍ സൗജന്യ പ്രവേശനം വേണം

ഒടുവില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു
web desk
ഗുരുഗ്രാം
April 4, 2023 5:03 pm

പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് തെറ്റിധരിപ്പിച്ച് ഗുരുഗ്രാമിലെ ബാറിൽ സൗജന്യ പ്രവേശനം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സിദ്ധാർത്ഥ് എന്ന സത്യപ്രകാശ് ആര്യയെയാണ് ഗുരുഗ്രാം സെക്ടർ 58ൽ നിന്ന് പിടികൂടിയത്.

കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥ്, പൊലീസ് സ്റ്റേഷനില്‍ വിളിച്ച് എസ്എച്ച്ഒയോടാണ് ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയതും ആവശ്യം പറഞ്ഞതും. ശനി, ഞായര്‍ ദിവസങ്ങളില്‍ എസ്എച്ച്ഒയ്ക്ക് ഫോണ്‍ വന്നിരുന്നതായി അറസ്റ്റ് വിവരിച്ചുകൊണ്ട് ഗുരുഗ്രാം എസിപി പ്രിത്പാല്‍ സിങ് പറഞ്ഞു. സംശയം തോന്നിയതോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പേരും വിലാസവും ലഭ്യമായതോടെ പിഎം ഓഫീസുമായി ബന്ധപ്പെട്ടു. ഇങ്ങനെയൊരു ബന്ധുവുള്ള ഉദ്യോഗസ്ഥരാരും ഇല്ലെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Eng­lish Sam­mury: Police arrest­ed a youth who claimed to be a rel­a­tive of a Prime Min­is­ter’s Office (PMO) offi­cial and demand­ed free entry at a bar in Guru­gram Hariyana

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.