17 December 2025, Wednesday

Related news

December 15, 2025
December 7, 2025
November 27, 2025
November 8, 2025
November 7, 2025
July 16, 2025
July 11, 2025
March 11, 2025
March 11, 2025
December 16, 2024

മാലിന്യങ്ങൾ കനാലിൽ തള്ളിയയാളെ വിളിച്ചുവരുത്തി വീട്ടിൽ കൊടുത്തുവിട്ടു

മാലിന്യത്തിൽ നിന്നും കണ്ടെത്തിയ രേഖകൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്
Janayugom Webdesk
കോഴഞ്ചേരി
October 26, 2023 4:01 pm

കഴിഞ്ഞ ദിവസം വെളുപ്പിന് കിടങ്ങന്നൂർ — ചെങ്ങന്നൂർ റോഡിൽ സെന്റ് മേരീസ് എം റ്റി എല്‍ പി എസ് ന് സമീപം ഒരു ചാക്ക് മാലിന്യങ്ങൾ കനാലിൽ തള്ളിയ വ്യക്തിയെ കണ്ടെത്തി. മാലിന്യത്തിൽ നിന്നും കണ്ടെത്തിയ രേഖകൾ പരിശോധിച്ച് ആറന്മുളയുള്ള ഈ വ്യക്തിയെ വിളിച്ച് വരുത്തി മുഴുവൻ മാലിന്യങ്ങളും അവിടെ നിന്നും എടുപ്പിച്ച് ഇയാളുടെ വീട്ടിൽ തന്നെ സംസ്ക്കരിക്കുന്നതിനായി കൊടുത്തു വിട്ടു.

ആറന്മുള സി ഐയുടെ നിർദ്ദേശ പ്രകാരം എത്തിയ ഒരു പോലീസ് കോൺസ്റ്റബിൾ, വാർഡ് മെമ്പർ വിൽസി ബാബു , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഷിജ റ്റി റ്റോജി , ജേക്കബ്ബ് , ബാബു തോമസ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസ്തുത സ്ഥലത്ത് ഉണ്ടായിരുന്നു.

മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിഞ്ഞതിന് ആറന്മുള യിലെ ആ വ്യക്തിക്ക് 25,000 / — രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ആറന്മുള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

Eng­lish sum­ma­ry: man pun­ished for dump­ing waste

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.