22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 20, 2025

കാസർകോട്ട് മാർക്കറ്റിൽ ഒരാളെ കുത്തി, ഓടിക്കയറിയത് ആശുപത്രിയിലേക്ക്; പ്രതിയെ കീഴടക്കി

Janayugom Webdesk
കാസർകോട്
May 11, 2023 8:53 pm

മാർക്കറ്റിൽ ഒരാളെ കുത്തിപ്പരുക്കേൽപിച്ച മനോദൗർബല്യമുള്ളയാളെ കാസർകോട് പൊലീസ് പിന്തുടർന്നു പിടികൂടി. ജനറൽ ആശുപത്രി പരിസരത്തു വച്ചാണ് ഇയാളെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്. കസബ സ്വദേശി അബൂബക്കറിനാണ് കുത്തേറ്റത്.

കുത്തേറ്റ സ്ഥലത്ത് പൊലീസെത്തിയപ്പോൾ, മുൻപ് പൊലീസ് ഇടപെട്ട് ചികിത്സ നൽകിയ മനോദൗർബല്യമുള്ളയാൾ ഓട്ടോയിൽ കടന്നുകളയാൻ ശ്രമിക്കുന്നത് സിഐ അജിത് കുമാറിന്റെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നി ഇയാളെ പിന്തുടർന്നപ്പോൾ കാസർകോട് ജനറൽ ആശുപത്രി കോംപൗണ്ടിലേക്ക് ഇയാൾ ഓടിക്കയറി. പിന്നാലെയെത്തിയ പൊലീസ് ആശുപത്രി പരിസരത്തു വച്ച് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രതി ഇപ്പോൾ ജനറൽ ആശുപത്രിയിലാണ്.

eng­lish sum­ma­ry; Man stabbed in Kasarkode mar­ket, rushed to hos­pi­tal; The accused was subdued

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.