22 January 2026, Thursday

Related news

January 12, 2026
January 9, 2026
December 19, 2025
December 14, 2025
November 21, 2025
November 11, 2025
October 26, 2025
September 23, 2025
August 31, 2025
August 7, 2025

സംഭാല്‍ വെടിവയ്പ്; മരണം അഞ്ചായി, 2,750 പേർക്കെതിരെ കേസ്

Janayugom Webdesk
ലഖ്നൗ
November 25, 2024 10:44 pm

ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് പി എംപി സിയ ഉർ റഹ്മാൻ ബാർഖ്, എംഎൽഎ ഇക്ബാൽ മഹ്മൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാലിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഡിസംബര്‍ ഒന്ന് വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഇന്റർനെറ്റ് സേവനവും റദ്ദാക്കി. 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത 2,750 പേർക്കെതിരേയും കേസുണ്ട്.
സര്‍വേ നടത്താനെത്തിയ അഭിഭാഷക കമ്മിഷന്‍ സംഘത്തിനുനേരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. 

ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. 1529ല്‍ ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഈ അവകാശവാദവുമായി തീവ്രഹിന്ദുത്വ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലാണ് പ്രദേശിക സിവില്‍ കോടതി സര്‍വേക്ക് അനുമതി നല്‍കിയത്. പ്രതിഷേധക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കല്ലെറിഞ്ഞതോടെ ഇടുങ്ങിയ ഇടവഴിയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.