22 December 2025, Monday

Related news

December 7, 2025
November 20, 2025
October 11, 2025
September 26, 2025
September 22, 2025
September 22, 2025
August 9, 2025
July 10, 2025
May 27, 2025
May 19, 2025

മാനേജറെ മർദിച്ച കേസ്; ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

Janayugom Webdesk
കൊച്ചി
July 10, 2025 9:50 am

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. താൻ മാനേജരെ മർദിച്ചിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

ഈ മാസം 26നാണ് ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് നടൻറെ മാനേജറായിരുന്ന വിപിൻ കുമാർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ, മാനേജരായ താൻ ‘നരിവേട്ട’ സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഫ്ലാറ്റിൽ വെച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നുമാണ് വിപിൻ കുമാറിന്റെ പരാതി. അതേസമയം, വിപിൻ തനിക്കെതിരെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വ്യാജമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.