
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭയിലെ വാർഡ് 14 ൽ സ്വകാര്യ ഹോട്ടലിന് പിറകുവശത്തുള്ള കിണറിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ ഭാഗത്ത് മാലിന്യം അലക്ഷ്യമായി തള്ളുന്നതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ഷറീന ജവഹർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.