20 January 2026, Tuesday

മാഞ്ചസ്റ്റര്‍ സിറ്റിക്ക് 11.69 കോടി പിഴ

Janayugom Webdesk
ലണ്ടന്‍
June 20, 2025 10:21 pm

മാഞ്ചസ്റ്റര്‍ സിറ്റിക്ക് 1.08 മില്യൺ പൗണ്ട് (11.69 കോടി) പിഴ ചുമത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടന്ന സീസണ്‍ മത്സരങ്ങളിൽ കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയും മത്സരങ്ങളുടെ സംപ്രേക്ഷണം കൃത്യസമയത്ത് നടക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങളുള്ളതെന്ന് പ്രസ്താവനയിലൂടെ പ്രീമിയര്‍ ലീഗ് അറിയിച്ചു. അതേസമയം സിറ്റി പിഴ അംഗീകരിച്ചതായും ക്ഷമാപണം നടത്തിയതായും പ്രീമിയര്‍ ലീഗ് സ്ഥിരീകരിച്ചു. നേരത്തെയും ഇത്തരത്തിലുള്ള നിയമലംഘനത്തിന്റെ പേരില്‍ സിറ്റിക്ക് രണ്ട് മില്യണ്‍ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.