
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ നവംബർ 4ന് രാവിലെ 8 മണി മുതൽ ആരംഭിക്കും.
പ്രഖ്യാപിച്ച പ്രത്യേക തീവണ്ടികളുടെ വിവരങ്ങൾ താഴെ നൽകുന്നു:
1. 06111/06112 ചെന്നൈ എഗ്‌മോർ‑കൊല്ലം-ചെന്നൈ എഗ്‌മോർ സ്പെഷ്യൽ: നവംബർ 14 വെള്ളിയാഴ്ച രാത്രി 11.55ന് എഗ്‌മോറിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30ന് കൊല്ലത്ത് എത്തും. മടക്കയാത്ര ശനിയാഴ്ച രാത്രി 7.35ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നൈ എഗ്‌മോറിൽ എത്തിച്ചേരും. എഗ്‌മോർ‑കൊല്ലം പ്രത്യേക തീവണ്ടി ജനുവരി 16 വരെയും കൊല്ലം ‑എഗ്‌മോർ പ്രത്യേക തീവണ്ടി ജനുവരി 17 വരെയുമായി ആകെ 10 സർവീസുകൾ നടത്തും.
2. 06113/06114 ചെന്നൈ സെൻട്രൽ‑കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷ്യൽ: നവംബർ 16 ഞായറാഴ്ച രാത്രി 11.50ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30ന് കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30ന് തിരിച്ച് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 11.30ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
3. 06119/06220 എംജിആർ സെൻട്രൽ‑കൊല്ലം-എംജിആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്: നവംബർ 19 ബുധനാഴ്ച വൈകീട്ട് 3.10ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പിറ്റേന്ന് രാവിലെ 6.40ന് കൊല്ലത്ത് എത്തും. ഈ ട്രെയിൻ ജനുവരി 21 വരെ 10 സർവീസുകളാണ് നടത്തുക. മടക്കയാത്ര വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് പിറ്റേദിവസം പുലർച്ചെ 3.30ന് ചെന്നൈ എംജിആർ സെൻട്രലിൽ എത്തും. ഇത് ജനുവരി 22 വരെ 10 സർവീസുകൾ നടത്തും.
4. 06127/06128 എംജിആർ സെൻട്രൽ‑കൊല്ലം-എംജിആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്: നവംബർ 20 വ്യാഴാഴ്ച രാത്രി 11.50ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും. ഈ ട്രെയിൻ ജനുവരി 22 വരെ 10 സർവീസുകൾ നടത്തും. മടക്കവണ്ടി പിറ്റേദിവസം വെള്ളിയാഴ്ച വൈകീട്ട് 6.30ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിച്ച് ശനിയാഴ്ച രാവിലെ 11.30ന് എംജിആർ സെൻട്രലിൽ എത്തും. ഇത് ജനുവരി 23 വരെ 10 സർവീസുകൾ നടത്തും.
5. 06117/06118 എംജിആർ സെൻട്രൽ‑കൊല്ലം-എംജിആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്: നവംബർ 22 ശനിയാഴ്ച രാത്രി 11.30ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. ഈ സർവീസുകളും 10 ട്രിപ്പുകളാണ് നടത്തുക.
ഈ അഞ്ച് പ്രത്യേക ട്രെയിനുകൾക്കും ചെന്നൈ എഗ് മോർ/എംജിആർ സെൻട്രൽ, പേരാമ്പൂർ, തിരുവള്ളൂർ, ആറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.