9 February 2026, Monday

മാൻഡൽസൺ നിയമന വിവാദം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ രാജിവെച്ചു

Janayugom Webdesk
ലണ്ടൻ
February 9, 2026 7:49 pm

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം അലൻ രാജിവെച്ചു. പ്രധാനമന്ത്രിയുടെ ചീഫ് അഡ്വൈസർ മോർഗൻ മക്‌സ്വീനി രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് ടിം അലനും പടിയിറങ്ങുന്നത്. തുടർച്ചയായ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത രാജി സ്റ്റാർമർ ഭരണകൂടത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

യുഎസിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മാൻഡൽസണെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ള മാൻഡൽസണെ പിന്തുണച്ചതിനെത്തുടർന്നാണ് മക്‌സ്വീനിക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതിന് പിന്നാലെ, പ്രധാനമന്ത്രിയുടെ ഓഫീസിൽ പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ അവസരമൊരുക്കാനാണ് താൻ മാറുന്നതെന്ന് ടിം അലൻ പ്രസ്താവനയിൽ അറിയിച്ചു.

1992 മുതൽ 1998 വരെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഉപദേശകനായിരുന്ന ടിം അലൻ, 2025 സെപ്റ്റംബറിലാണ് ഡൗണിംഗ് സ്ട്രീറ്റിൽ ചുമതലയേറ്റത്. മുതിർന്ന ഉദ്യോഗസ്ഥർ തുടർച്ചയായി രാജിവെക്കുന്നത് കീർ സ്റ്റാമർ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.