22 January 2026, Thursday

Related news

September 15, 2025
May 15, 2025
January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023

മണിപ്പൂരില്‍ 45 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു

web desk
July 22, 2023 11:02 am

മണിപ്പൂരില്‍ 45 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തോബാലിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവം ലോകത്തെയാകെ നടുക്കിയതാണ്. അതിനുപിറകെയാണ് പുതിയ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായുള്ള വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടായിരുന്നു. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇംഫാലിലെ ഒരു കാർ വാഷ് സെന്ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങള്‍ കൂടി നടന്നിട്ടുണ്ടെന്ന് ബിജെപി കുക്കി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഇത്തരം വിവരങ്ങള്‍ ബോധപൂര്‍വം മൂടിവയ്ക്കുകയാണ്. സംഘര്‍ഷം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സായുധസേനകളും പൊലീസും കനത്ത ജാഗ്രതയിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീട് ജനക്കൂട്ടം ഇന്നലെ കത്തിച്ചിരുന്നു. സ്ത്രീകള്‍ അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്‍ക്കെതിരെ കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

നേരത്തെ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ ഇംഫാലില്‍ സ്ത്രീകൾ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്ത് പ്രതിഷേധം തുടരുകയാണ്. ഇവര്‍ക്കുനേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

Eng­lish Sam­mury: 45 year old woman was stripped naked and set on fire inmanipur

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.