മണിപ്പൂരില്‍ വംശീയ കലാപത്തിനും 200 ലേറെ പേരുടെ മരണത്തിനും വഴിതെളിച്ച മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കിയ വിഷയത്തില്‍ വന്‍ വഴിത്തിരിവ്. മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കേണ്ടതില്ലെന്ന് 1982ല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ആര്‍ജിഐ) 2001 ല്‍ സംസ്ഥാന സര്‍ക്കാരും ഉത്തരവിട്ടിരുന്നതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ട് ഉത്തരവുകളും ഏറ്റവുമൊടുവില്‍ കേസില്‍ വാദം കേട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന് മുന്നില്‍ സമര്‍പ്പിക്കുന്നതില്‍ ഗുരുതരമായ അലംഭാവം വരുത്തിയത് വംശീയ കലാപത്തിന് വിത്തുപാകി.
രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വംശീയ കലാപമാണിപ്പോള്‍ മണിപ്പൂരില്‍ സംഭവിച്ചിരിക്കുന്നത്. മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനാവില്ലെന്ന് ഉത്തരവിട്ട രണ്ട് വിധികളുടെയും രേഖ ദി ഹിന്ദുവാണ് പുറത്തുവിട്ടത്. ആദ്യം മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിക്കാനാവില്ലെന്ന് 1982 ല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും പിന്നീട് 2001 ല്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിക്കുന്ന വിഷയം 1982 ലാണ് ആര്‍ജിഐ പരിഗണിക്കുന്നത്. ലഭ്യമായ വിവരം പരിശോധിച്ച ആര്‍ജിഐ മെയ്തി ജനവിഭാഗം പട്ടികവര്‍ഗ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. 2001 ല്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അടുത്ത നീക്കം നടത്തിയത്. മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്ന വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ കേന്ദ്രത്തോട് 1982 ല്‍ ആര്‍ജിഐ എടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു മണിപ്പൂര്‍ സര്‍ക്കാരിന്റെ മറുപടി.
സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഡബ്ല്യൂ നാംപാച്ച സിങ് വ്യക്തമാക്കിയിരുന്നു. മെയ്തികള്‍ ഹിന്ദു മതത്തിലെ ക്ഷത്രിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നും അദ്ദേഹം അന്ന് മറുപടി നല്‍കി. ഇത്തരം സുപ്രധാന വിവരങ്ങള്‍ മറച്ച് വച്ചാണ് ബിജെപി സര്‍ക്കാര്‍ പട്ടികവര്‍ഗ പദവി നല്‍കി മെയ്തികളെ പാട്ടിലാക്കാന്‍ വളഞ്ഞ വഴി സ്വീകരിച്ചതെന്ന വിവരങ്ങളാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
English Summary: Manipur: Government conspiracy led to riots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.