22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി നീക്കി

Janayugom Webdesk
ഇംഫാല്‍
July 8, 2023 11:11 pm

മണിപ്പൂരില്‍ ഭാഗികമായി ഇന്റര്‍നെറ്റ് വിലക്ക് നീക്കി ഹൈക്കോടതി. വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് കേബിളുകളും ഫൈബർ ഒപ്‌റ്റിക് കണക്ഷനുകളും എടുത്തിട്ടുള്ളവർക്ക് ഇന്റർനെറ്റ് സേവനം അനുവദിക്കാൻ മണിപ്പൂർ ഹൈക്കോടതി ബിരേൻ സിങ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിദഗ്ധ സമിതി അനുശാസിച്ച രീതിയില്‍ ഫൈബര്‍ ടു ഹോം(എഫ്‌ടിഎച്ച്) കണക്ഷനുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്റര്‍നെറ്റ് ലീസ് ലൈനിലൂടെ (ഐഎല്‍എല്‍) സെക്കൻഡില്‍ 10എംബി വേഗതയില്‍ ഇന്റര്‍നെറ്റ് അനുവദിക്കുന്നത് അനധികൃതമായി ഒന്നും ചെയ്യാൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കില്ലെന്നും നിരീക്ഷിക്കാൻ അവസരമുണ്ടാകുമെന്നും വിദഗ്ധ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അഹൻതേം ബിമേല്‍ സിങ്, എ ഗുണേശ്വര്‍ ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് രണ്ട് മാസത്തിലേറെയായി ഇന്റര്‍നെറ്റ് വിലക്ക് നിലനില്‍ക്കുന്നുണ്ട്.

യുഎസ് ഇടപെടല്‍: സിപിഐ അപലപിച്ചു 

ന്യൂഡല്‍ഹി: മണിപ്പൂരിനെക്കുറിച്ചുള്ള യുഎസ് അംബാസിഡറുടെ അഭിപ്രായത്തെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. ജൂലൈ ഏഴിന് കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ അക്രമങ്ങൾ നേരിടാൻ ഇന്ത്യ ആവശ്യപ്പെട്ടാൽ സഹായിക്കുന്നതിന് തയ്യാറാണെന്നായിരുന്നു ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി പറഞ്ഞിരുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇത്തരം ഇടപെടല്‍ നീക്കങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Manipur HC par­tial­ly lifts inter­net ban in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.