രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തിനിടയില്‍ ചെയര്‍മാന്‍റെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംങിനെ മണ്‍സൂണ്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയത്തേക്കും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ സസ്പെന്‍റ് ചെയ്തു.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു.
രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്‌റെയ്ന്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ രംഗം വഷളായി.ഡെറിക് ഒബ്റെയ്നെതിരെ സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി.
ഡെറിക് ഒബ്റെയിന്‍ ചെയറിനെ വെല്ലുവിളിക്കുന്നുവെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വിഷയം ചോദ്യോത്തര വേളയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ പറഞ്ഞു.
English Summary:
Manipur issue: Both Houses adjourned till two o’clock; Aam Aadmi Party MP Sanjay Singh suspended
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.