മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ചുള്ള പാര്‍ലമെന്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കലാപകാരികളുമായും സായുധ ഗ്രൂപ്പുകളുമായും കേന്ദ്രസർക്കാർ ഉണ്ടാക്കിയ കരാറുകളെക്കുറിച്ച് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യം പട്ടികയില്‍ നിന്ന് നീക്കിയതായി മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി എ ബിമോല്‍ അകോയിജാം ആരോപിച്ചു. വിഷയത്തില്‍ ലോക്‌സഭ സ്പീക്കർ ഓം ബിർളയുമായും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്ന അനിശ്ചിതകാല ബന്ദ് പിന്‍വലിച്ചിട്ടുണ്ട്. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ സ്ത്രീയടക്കം നാല് തീവ്രവാദികള്‍ ഇന്നലെ പിടിയിലായി. ഇവരില്‍ നിന്നും തോക്കും മറ്റ് വെടിക്കോപ്പുകളും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.