മണിപ്പൂരിലെ കലാപം ബിജെപി സർക്കാർ സ്പോണ്‍സർ ചെയ്തതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ദേശീയ മഹിളാ ഫെഡറേഷൻ സെക്രട്ടറിയുമായ ആനി രാജ. ജൂൺ 28 മുതൽ ഈ മാസം ഒന്ന് വരെ മണിപ്പൂരിൽ സന്ദർശനം നടത്തിയ സംഘം നേതാവായ അവര്‍ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നാല് ദിവസം അവിടെ ചെലവഴിക്കാൻ സാധിച്ചതിൽ നിന്ന് കലാപത്തിന് ഉത്തരവാദികൾ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരാണെന്ന് ബോധ്യമായി.
ഇക്കഴിഞ്ഞ ജനുവരി മുതൽ സാമൂഹിക ലഹളയ്ക്കുള്ള സാധ്യതകൾ മണിപ്പൂരിൽ എരിഞ്ഞ് തുടങ്ങിയിരുന്നു. തലസ്ഥാനമായ ഇംഫാലിൽ സ്ഥലം കൈയ്യേറി എന്ന് ആരോപിച്ച് സർക്കാർ തന്നെ പള്ളികൾ പൊളിച്ചുമാറ്റിയതും സ്ഥിതിഗതികൾ രൂക്ഷമാക്കിയിരുന്നു. കൃത്യമായ രേഖകൾ കൈവശംവച്ച ദേവാലയങ്ങളാണ് സർക്കാർ പൊളിച്ചുമാറ്റിയത്. അന്ന് തന്നെ മണിപ്പൂരിൽ പ്രശ്നങ്ങൾ തലപ്പൊക്കിയിരുന്നു. പിന്നീട് കലാപം ആരംഭിച്ചതിന് പിന്നാലെ മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ വളർത്തുന്നതിനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും ആനി രാജ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ വിഭാഗീയത മറയാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ഒരു അഭിപ്രായവും സ്വീകരിക്കാതെ ഏകവ്യക്തി നിയമമെന്ന ചർച്ച ഉയർത്തിപ്പിടിക്കുന്നത് 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് കമലാ സദാനന്ദൻ, ജില്ലാ സെക്രട്ടറി എസ് ശ്രീകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
english summary;Manipur riots: BJP made, says Ani Raja
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.