26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 7, 2024
May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024

മണിപ്പൂര്‍ ഭീകരത: സ്ത്രീകളെ നഗ്നരാക്കി നടത്തിയ നാലുപേര്‍ അറസ്റ്റില്‍; ബലാത്സംഗം ചെറുത്ത കൗമാരക്കാരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതായി എഫ്ഐആര്‍

Janayugom Webdesk
ഇംഫാല്‍
July 21, 2023 9:59 am

മണിപ്പൂരില്‍ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. കലാപത്തിനിടെ കുകി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാൽസംഗത്തിനിരയാക്കുകയും ചെയ്ത രണ്ടു പേരെ കൂടി പൊലീസ് പിടികൂടി. മെയ് നാലിനാണ് മണിപ്പൂരില്‍ അതിക്രൂരമായ കൂട്ടബലാത്സംഗം നടന്നത്. പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് യുവതികള്‍ പ്രതികരിച്ചിരുന്നു. തൗബാൽ സ്വദേശിയായ ഹെയ്‌റും ഹെരാ ദാസ് (32) ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നിട് മൂന്നുപേര്‍ കൂടി പിടിയിലായി. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന പൊലീസ് പറഞ്ഞു. അതേസമയം മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ചതിന് കൂട്ടത്തില്‍ ഒരു സ്ത്രീയുടെ 19 വയസ്സുള്ള സഹോദരനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

നാട്ടുകാരുടെ സഹായത്തോടെ മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങളും മറ്റ് ഗ്രാമവാസികളും ഇപ്പോൾ ചുരാചന്ദ്പൂരിലെ ക്യാമ്പിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Manipur Ter­ror­ism: Four arrest­ed for strip­ping women naked; FIR report out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.