19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതായി മനീഷ്സിസോദിയ

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2022 2:25 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതെന്നതാായി ഡല്‍ഡഹി ഉപമുഖ്യമന്ത്രി മനീഷ്സിസോദിയ ആരോപിച്ചു.ഗൂഢാലോചനയില്‍ ബിജെപി എംപി മനോജ്തിവാരിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു ട്വീറ്റിൽ കെജിരിവാളിനെ തിവാരി പരസ്യമായി ഭീഷണിപ്പെടുത്തിയതായി എഎപി നേതാവ്കൂടിയായ സിസോദിയ ആരോപിച്ചുു.ഈ ഭീഷണിയുടെ പേരിൽ മനോജ് തിവാരിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെജ്‌രിവാളിനെ ആക്രമിക്കാൻ തിവാരി തന്റെ ഗുണ്ടകളോട് പരസ്യമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പൂർണ്ണമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും പറയുന്നു.ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ബിജെപി കേജ്‌രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും സിസോദിയ പറഞ്ഞു. എന്നാല്‍ ഇത്തരം നീക്കങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ഭയപ്പെടുന്നില്ലെന്നും സിസോദിയ പറഞ്ഞു.

ഗുജറാത്ത്,ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കെജ്‌രിരിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്‌രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും,’ ട്വീറ്റില്‍ സിസോദിയ വ്യക്തമാക്കുന്നു.

കെജ്‌രിവാളിന്‍റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വില്‍പ്പനയും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കള്‍ക്കും ബലാത്സംഗവീരന്മാര്‍ക്കും സീറ്റ് വില്‍ക്കുന്നതിലും ജനങ്ങളും എഎപി പ്രവര്‍ത്തകരും കോപാകുലരാണെന്നും കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

Eng­lish Sum­ma­ry: Man­ish Siso­dia says BJP is plot­ting to kill Arvind Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.