21 January 2026, Wednesday

Related news

January 27, 2025
August 11, 2024
August 9, 2024
July 25, 2024
April 6, 2024
November 30, 2023
October 30, 2023
June 5, 2023
April 25, 2023
April 7, 2023

മനീഷ് സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2023 4:17 pm

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാര്‍ച്ച് 20വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്കാണ് സിസോദിയയെ മാറ്റുന്നത്. സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റോസ് അവന്യൂ കോടതി സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഫെബ്രുവരി 26ന് സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയയെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴുദിവസമായി സിബിഐ കസ്ഡിയിലായിരുന്നു സിസോദിയ.

Eng­lish Sum­ma­ry: Man­ish Siso­dia sent to judi­cial cus­tody till March 20
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.