
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
‘മലയാളത്തിന്റെ പ്രിയനടിയായി തിളങ്ങിനിന്നിരുന്ന മഞ്ചു വാര്യര്‍ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വലിയ ഒരു മാറ്റത്തോടെ വീണ്ടും വെള്ളിത്തിരയില്‍ സജീവമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ മാറ്റം എന്ന ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ മഞ്ജു വാര്യരെപോലെ യോഗ്യതയുള്ള ആള്‍ മറ്റാരുമില്ല. റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണ‑വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 HUID BIS ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ വിപണന രംഗത്ത് അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റീഗല്‍ ജ്വല്ലേഴ്സിന് സ്വന്തമായി ആഭരണ നിര്‍മ്മാണ ഫാക്ടറിയും വിദഗ്ദ്ധരായ ആഭരണ നിര്‍മ്മാണ തൊഴിലാളികളുമുള്ളതിനാല്‍ ഇടനിലക്കാരില്ലാതെ ആഭരണങ്ങള്‍ നിര്‍മ്മാണ ശാലകളില്‍ നിന്ന് നേരിട്ട് റീഗല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ എത്തിക്കാനാകുന്നു. സ്വന്തമായി ഡിസൈനര്‍മാര്‍ ഉള്ളതിനാല്‍തന്നെ ഏറ്റവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും ശരിയായി മനസ്സിലാക്കി വ്യത്യസ്തമായ ആഭരണ ഡിസൈനുകള്‍ വിപണിയില്‍ അവതരിപ്പിക്കുവാനും റീഗല്‍ ജ്വല്ലേഴ്സിന് കഴിയുന്നു. അതിനാല്‍തന്നെ ഇടനിലക്കാരില്ലാതെ ഹോള്‍സെയില്‍ വിലയില്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ റീഗല്‍ ജ്വല്ലേഴ്സിന് നല്‍കാന്‍ കഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.