മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡല്‍ഹി എംയിസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടുകൂടി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 ന് അധികാരമേറ്റ മന്‍മോഹന്‍ സിങ് 2009 ല്‍ വീണ്ടും പാർട്ടി അധികാരത്തിലെത്തിയപ്പോള്‍ പദവിയില്‍ തുടർന്നു. 1991–1996 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായിരുന്നു. അക്കാലത്താണ് രാജ്യത്ത് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയത്.
1991 മുതൽ രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ് 1998 മുതൽ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഉപരിസഭയില്‍ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബര്‍ 26ന് ഇന്നത്തെ പാകിസ്ഥാനിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് ജനനം. ഗുര്‍മുഖ് സിങ്, അമൃത് കൗര്‍ എന്നിവരാണ് മാതാപിതാക്കള്‍. 1982 അന്നത്തെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി സിങ്ങിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുപിഎസി ചെയര്‍മാന്‍ തുടങ്ങി ഒട്ടനവധി സുപ്രധാന പദവികള്‍ വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.