22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 16, 2024
December 12, 2024
December 8, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024

മണ്ണാർക്കാട് ഇരട്ടകൊലപാതകം; ലീഗുകാരായ 25 പ്രതികൾക്കും ജീവപര്യന്തം

Janayugom Webdesk
പാലക്കാട്
May 16, 2022 5:48 pm

മണ്ണാർക്കാട് കല്ലാംകുഴിയിലെ സിപിഎം പ്രവർത്തകരായ സഹോദരങ്ങളുടെ കൊലപാതകത്തിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവ്. കൂടാതെ, 50, 000 രൂപ വീതം പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്നും പാലക്കാട് അഡീഷ്ണൽ സെഷൻസ് കോടതി വിധിച്ചു.

2013 നവംബർ 21നാണ് സിപിഎം പ്രവർത്തകരും സഹോദരങ്ങളുമായ കല്ലാംകുഴി പള്ളത്ത് ഹംസ, നൂറുദ്ദീൻ എന്നിവർ കൊല്ലപ്പെട്ടത്. പ്രാദേശിക രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകരടങ്ങുന്ന സംഘം ഇരുവരേയും കൊലപ്പെടുത്തിയെന്നാണ് കേസ്.

ശിക്ഷിക്കപ്പെട്ട 25 പേരും ലീഗ് അനുഭാവികളും പ്രവർത്തകരുമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന്റെ വിധി പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാൽ, പ്രതിഭാഗത്തിന് നിലപാടറിയിക്കാൻ കോടതി വീണ്ടും അവസരം നൽകുകയായിരുന്നു.

Eng­lish summary;Mannarkkad dou­ble mur­der; Life­time for all 25 defen­dants in the league

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.