3 March 2026, Tuesday

Related news

February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 21, 2026
February 21, 2026
February 17, 2026
February 17, 2026
February 17, 2026

മനോരമ കൊലകേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ച് കോടതി, പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമം

Janayugom Webdesk
തിരുവനന്തപുരം
November 29, 2025 9:30 pm

തിരുവനന്തപുരത്ത് മധ്യവയസ്കയെ കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും വിധിച്ച് കോടതി. കേശവദാസപുരം സ്വദേശി മനോരമയെ കൊന്ന് അയൽ വീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്. 

കേസിലെ ഏക പ്രതിയാണ് ആദം. ഇന്ന് രാവിലെയാണ് കോടതി കേസ് പരിഗണിച്ചത്. ആദം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയില്‍ നിന്നും പ്രതി ഒടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്നാണ് പിടികൂടിയത്. 

കൊല്ലപ്പെട്ട മനോരമ വിടിനടുത്ത് ജോലിക്കുവന്നതാണ് ആദം അലി. 2022 ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഇയാൾ എത്തിയത്. കവർച്ചശ്രമത്തിനിടെ മനോരമ കൊല്ലപ്പെടുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ആര്‍പിഎഫ് സംഘം പിടികൂടുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.