21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

ബിഎംഎസ് നേതാക്കളടക്കം സിപിഐയില്‍ ചേര്‍ന്നത് നിരവധിപേര്‍

Janayugom Webdesk
നെടുങ്കണ്ടം
February 7, 2023 11:24 am

ബിഎംഎസ് പ്രൈവറ്റ് ബസ് മോട്ടോര്‍ മസ്ദൂര്‍ സംഘം മുന്‍ ജില്ലാ പ്രസിഡന്റ് അടക്കം സിപിഐയില്‍ ചേര്‍ന്നത് നിരവധി പ്രവര്‍ത്തകര്‍. ബിജെപി പാറക്കടവ് ഏരിയാ പ്രസിഡന്റ് , കട്ടപ്പന മണ്ഡലം സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന പ്രസാദ് വിലങ്ങുപാറയും സഹപ്രവര്‍ത്തകരുമാണ് സിപിഐയില്‍ എത്തിയത്.

സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. കട്ടപ്പനയിലെ പ്രധാന പൊതുപ്രവര്‍ത്തകനായ പ്രസാദ് കട്ടപ്പന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പാറക്കടവ് വാര്‍ഡില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് വി.എസ് അഭിലാഷ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി സി കുര്യന്‍, കെ. എസ് രാജന്‍, കെ ആര്‍ ജനാര്‍ദ്ദനന്‍ നായര്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സനീഷ് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Many peo­ple joined CPI includ­ing BMS leaders

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.