മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. 95-ാം പ്രതി കോയമോൻ, 148-ാം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവ പ്രകാരം കോയമോനും, കൊലപാതകം, മാരകായുധവുമായി കലാപം, അന്യായമായി സംഘം ചേരൽ, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2003 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് പേരാണ് രണ്ടാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ടത്. വിചാരണ നേരിട്ട 139 പേരിൽ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു. വിചാരണ നടക്കുമ്പോൾ കോയമോനും നിസാമുദ്ദീനും ഒളിവിലായിരുന്നു. 2010, 2011 കാലത്താണ് ഇവർ പിടിയിലായത്.
ENGLISH SUMMARY:Marad Case; Life imprisonment for two accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.