11 May 2024, Saturday

മരട് ഫ്ലാറ്റ്: ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കെന്ന് സുപ്രീം കോടതി

Janayugom Webdesk
July 18, 2022 10:22 pm

മരടിൽ തീരദേശ ചട്ടം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥർക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ഫ്ലാറ്റ് നിർമ്മാതാക്കളല്ല അനധികൃത നിർമ്മാണത്തിന് ഉത്തരവാദികളെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ എത്രയുംപെട്ടെന്ന് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ അമിക്കസ് ക്യുറി ഗൗരവ് അഗർവാളിനോട് കോടതി നിർദ്ദേശിച്ചു. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ലാറ്റ് നിർമ്മാതാക്കൾക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികൾക്കാണോയെന്ന് കണ്ടെത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സംസ്ഥാന സർക്കാരാണ് നൽകിയതെങ്കിലും ഈ തുക പിന്നീട് ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കിയിരുന്നു. റിപ്പോർട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബർ ആറിനകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. 

Eng­lish Sum­ma­ry: Maradu Flat: Supreme Court says offi­cials are responsible

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.