14 December 2025, Sunday

Related news

April 15, 2025
February 23, 2025
January 11, 2025
December 10, 2024
November 29, 2024
October 24, 2024
October 20, 2024
October 11, 2024
June 5, 2024
March 1, 2024

മന്ത്രി ധനഞ്ജയ് മുണ്ടയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പൂനെയില്‍ മറാഠ സംഘടനകളുടെ പ്രതിഷേധം

Janayugom Webdesk
മുംബൈ
January 11, 2025 11:01 am

മഹാരാഷ്ട്രയില്‍ മന്ത്രി ധനഞ്ജയ് മുണ്ടെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പൂനെയിൽ മറാഠ സംഘടനകളുടെ പ്രതിഷേധം ഉയരുന്നു.മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്.ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിലും പർഭാനിയിൽ പൊലീസ് കസ്റ്റഡിയിൽ നിയമ വിദ്യാർത്ഥി സോമനാഥ് സൂര്യവൻഷിയുടെ മരണത്തിലും അപലപിച്ച് മറാഠ സംഘടനകൾ പൂനെയിൽ പ്രതിഷേധ പ്രകടനം നടത്തി.

മന്ത്രി ധനഞ്ജയ് മുണ്ടെയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനങ്ങളുമായി എൻ സി പി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ഇരട്ടനീതിയെന്ന ആരോപണവുമായി സുപ്രിയ സുലെ രംഗത്തെത്തി.സന്തോഷ് ദേശ്‌മുഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ വാൽവീക് കരാഡിന്റെ അനുയായികൾക്ക് 1300 ‑ഓളം ആയുധ ലൈസൻസുകളാണ് നൽകിയതെന്ന് കഴിഞ്ഞദിവസം ആരോപണം ഉയർന്നിരുന്നു. കൂടാതെ വാൽമിക് കരാഡ് 100 കോടി രൂപയുടെ ആസ്തിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും അനധികൃത സമ്പാദ്യത്തിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സുപ്രിയ സുലെ പരാതിപ്പെട്ടു.എന്തുകൊണ്ടാണ് വാൽമിക് കരാഡിന് തുടർച്ചയായി പ്രത്യേക പരിഗണന നൽകുന്നതെന്നാണ് സുപ്രിയ ചോദിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കരാഡിനെതിരെ ഇഡിയും പിഎംഎൽഎയും നടപടി സ്വീകരിച്ചിരുന്നെങ്കിൽ സന്തോഷ് ദേശ്‌മുഖ് കൊല്ലപ്പെടുമായിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ഇതിന് മഹാരാഷ്ട്ര സർക്കാർ മറുപടി പറയേണ്ടിവരുമെന്നും സുപ്രിയ താക്കീത് നൽകി.

അഴിമതി കേസുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പേരുണ്ടായിട്ടും ബീഡ് ജില്ലയിലെ ലാഡ്‌കി ബഹിൻ പദ്ധതിയുടെ തലവനായി കരാഡിനെ നിയമിച്ചതിനെയും സുലെ വിമർശിച്ചു.അതെ സമയം ബീഡ് സർപഞ്ച് വധക്കേസിൽ ധനഞ്ജയ് മുണ്ടെക്കെതിരായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, തെളിവില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാനാകില്ലെന്ന് വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.