19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 4, 2024
October 20, 2024
September 3, 2024
September 2, 2024
September 2, 2024
July 27, 2024
July 22, 2024
June 14, 2024
June 2, 2024

പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നത് പാർശ്വവത്കൃത സമൂഹം: മന്ത്രി പി പ്രസാദ്

Janayugom Webdesk
കൊച്ചി
June 2, 2024 8:18 pm

പാർശ്വവത്കരിക്കപ്പെട്ട സമൂഹമാണ് പ്രകൃതി ദുരിതങ്ങൾക്ക് എപ്പോഴും ഇരയാകുന്നതെന്ന് മന്ത്രി പി പ്രസാദ്. 25 വർഷങ്ങൾക്ക് അപ്പുറം കേരളത്തിന്റെ അവസ്ഥ ഓർത്ത് ഭയം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേട്ടുകേൾവി മാത്രമായിരുന്ന പ്രകൃതി ദുരിതങ്ങൾ ഇന്ന് കേരളവും കീഴടക്കി കഴിഞ്ഞു. 2018ൽ പ്രളയമുണ്ടായപ്പോൾ ഇനി നൂറ് വർഷം കഴിഞ്ഞേ പ്രളയമുണ്ടാകു എന്ന് വിശ്വസിച്ചിരുന്ന ജനതായിരുന്നു നമ്മൾ. എന്നാൽ ഞെട്ടിച്ചുകൊണ്ട് 2019ലും സമാനമായ പ്രളയം കേരളത്തെ തളർത്തി. വയലുകളും തോടുകളുമെല്ലാം കൈയ്യേറിയതിന്റെ ശിക്ഷയായി വെള്ളപ്പൊക്കവും ആഗോളതാപനവുമെല്ലാം വലിയ തിരിച്ചടികളാണ് സമ്മാനിച്ചുക്കൊണ്ടിരിക്കുന്നത്. 

കേരളം സുരക്ഷിത കേന്ദ്രമാണെന്ന് കരുതി കഴിഞ്ഞിരുന്ന ഒരു ജനത ഇന്ന് ഭയപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. വേനലും മഴയുമെല്ലാം അതിതീവ്രമായി അനുഭവിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എൻ അരുൺ, എസ് സതീഷ്, പി എ രാജീവ്, മായ, ഡോ. എൻ രമാകാന്തൻ, അഡ്വ. എൻ സി മോഹനൻ, എം ടി നിക്‌സൺ എന്നിവർ സംസാരിച്ചു.

Eng­lish Summary:Marginalized com­mu­ni­ty vul­ner­a­ble to nat­ur­al calami­ties: Min­is­ter P Prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.