27 December 2024, Friday
KSFE Galaxy Chits Banner 2

വേറിട്ട അനുഭവവുമായി നിഴൽ പാവക്കൂത്ത്

Janayugom Webdesk
കൊച്ചി
November 11, 2022 9:56 pm

എസ്ആർവിഎച്ച്എസ്എസിൽ നടക്കുന്ന നടക്കുന്ന വോക്കേഷണൽ എക്സ്പോയിലെ നാഷണൽ സർവീസ് സ്കീം പവലിയനിലെ നിഴൽ പാവക്കൂത്ത് സന്ദർശകർക്ക് വേറിട്ട അനുഭവമായി. വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം പദ്ധതിയായ വർജ്യത്തിന്റെ ഭാഗമായാണ് നിഴൽ പാവക്കൂത്ത് ലഹരിക്കൂത്ത് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. രാജീവ് പുലവർ സംവിധാനം ചെയ്ത് രാഞ്ജിത്ത് പി ആർ, ഗൗതം പി ജി, ദീപക് ടി ആർ എന്നീ എൻഎസ്എസ് വോളണ്ടിയർമാരാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേർ ലഹരിക്കൂത്ത് കാണാനെത്തി. സന്ദർശകർക്ക് ഹൃദ്യമായ അനുഭവവും ബോധവൽക്കരണവും നൽകുന്നതിൽ ലഹരിക്കൂത്ത് വൻ വിജയമായി.

Eng­lish Summary:marionette in state school sci­ence fair
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.